പോർട്ടലുകൾ ഇലക്ഷൻ കമ്മീഷൻ മുക്കിയെന്ന് ജനം, പാതിരാത്രിയിൽ പൊങ്ങി . വാരണസിയിലെ മോദിയുടെ വിജയവും സംശയത്തിൻ്റെ നിഴലിൽ.

പോർട്ടലുകൾ ഇലക്ഷൻ കമ്മീഷൻ  മുക്കിയെന്ന് ജനം, പാതിരാത്രിയിൽ പൊങ്ങി . വാരണസിയിലെ മോദിയുടെ വിജയവും സംശയത്തിൻ്റെ നിഴലിൽ.
Aug 9, 2025 06:24 AM | By PointViews Editr

            നാല് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് വിവരങ്ങൾ മുക്കി ഭാരതീയ ഇലക്ഷൻ കമ്മീഷൻ ലോകത്തിന് മാതൃകയായി. ഒടുവിൽ ജനം പൊക്കിയപ്പോൾ തിരിച്ചു വച്ച് കള്ളൻമാർ മാതൃകയായി. തിരിച്ചു വച്ച സിഇഒയിൽ ഇലക്ഷൻ കമ്മിഷൻ കൃത്രിമം നടത്തിയിട്ടുണ്ടോ എന്ന പരിശോധനയും ആരംഭിച്ചു കഴിഞ്ഞു. രാത്രി 1 മണിക്കാണ് സിഇഒ പോർട്ടലുകൾ തിരികെ വന്നതായി അറിയിപ്പുമായി ഇലക്ഷൻ കമ്മിഷൻ രംഗത്ത് വന്നത്.

രാജസ്ഥാൻ, മഹാരാഷ്ട്ര, ബീഹാർ, മധ്യപ്രദേശ് സംസ്ഥാന സിഇഒ പോർട്ടലുകളിൽ ആക്‌സസ് ഇല്ലാതാക്കാനാണ് ശ്രമത്തിലാണ് ഇലക്ഷൻ കമ്മീഷൻ ശ്രമിച്ചത്. ജനം വൻതോതിൽ പോർട്ടൽ പരിശോധിക്കാൻ ശ്രമിച്ചതോടെ പോർട്ടൽ അപ്രത്യക്ഷമായ വിവരം പുറത്തറിഞ്ഞു. ഇതോടെയാണ് പാതിരാത്രിയിൽ ആരുമറിയാതെ കുറിപ്പിട്ട് ഇലക്ഷൻ കമ്മീഷൻ തലയൂരിയത്.

ഇലക്ഷൻ കമ്മീഷൻ മുക്കാൻ എത്ര ശ്രമിച്ചാലും മോദി മത്സരിച്ച വാരണസിയുടെ കണക്കും പൊക്കുമെന്ന തീരുമാനത്തിലാണ് കോൺഗ്രസ്.

ഇലക്ഷൻ കമ്മീഷനും ഭാരതീയ ജനതാ പാർട്ടിയും (ഭാജപാ) ചേർന്ന് നടത്തിയ വ്യാജ വോട്ട് ബിസിനസ് രാഹുൽ ഗാന്ധി പൊക്കിയെടുത്തതോടെ എത്ര മുക്കിയാലും ഡാറ്റ പുറത്തു കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ച് കോൺഗ്രസും തിരക്കിലാണ്. വാരണ സിയിൽ സാക്ഷാൽ മോദി പരാജയപ്പെട്ടിരുന്നോ എന്ന് സംശയത്തിൻ്റെ സൂചന നൽകുന്ന ചില കണ്ടെത്തലുകളും പുറത്തു വരികയാണ്. മോദി 6200 വോട്ടുകൾക്ക് പിന്നിലായി നിൽക്കുന്ന സമയത്ത് വോട്ടെണ്ണൽ കുറേ സമയം നിർത്തിവയ്ക്കുകയും ഇലക്ഷൻ കമ്മീഷൻ വെബ്സൈറ്റിൽ കുറച്ചു നേരം അപ്ഡേഷൻ ഇല്ലാതാക്കുകയും ചെയ്ത സംഭവം ഇന്ത്യയിലേയും പുറത്ത് വിവിധ അന്താരാഷ്ട്ര രഹസ്യാന്വേഷണ ഏജൻസികളും ചികയുകയാണിപ്പോൾ. ഇതിൻ്റെ വിവരങ്ങൾ കോൺഗ്രസ് ശേഖരിച്ചു കഴിഞ്ഞു. പരിശോധനകൾ നടത്തിവരികയാണ്.

മറയ്ക്കാനും മായ്ക്കാനും ഉള്ള ശ്രമത്തിലാണ് ഭാജപായും ഭാഇകയും.

People said that the portals of the Election Commission sink, but they resurfaced at midnight. Modi's victory in Varanasi is also in doubt

Related Stories
കണ്ണൂർ കലക്ടർ സത്യം പറയുമ്പോൾ

Aug 18, 2025 08:46 AM

കണ്ണൂർ കലക്ടർ സത്യം പറയുമ്പോൾ

കണ്ണൂർ കലക്ടർ സത്യം...

Read More >>
രാഹുൽ ഗാന്ധി പറഞ്ഞത് തെറ്റാണെന്നതിന് ശങ്കരാടി സ്റ്റൈലിൽ കൈരേഖ മാത്രം കാണിച്ച് ഭാരതീയ ഇലക്ഷൻ കമ്മീഷൻ. സൈറ്റിലുള്ളത് സ്വയം വിമൽകുമാർ ചമയുന്ന ചീഫ് ഇലക്ഷൻ കമ്മീഷണർ

Aug 18, 2025 05:57 AM

രാഹുൽ ഗാന്ധി പറഞ്ഞത് തെറ്റാണെന്നതിന് ശങ്കരാടി സ്റ്റൈലിൽ കൈരേഖ മാത്രം കാണിച്ച് ഭാരതീയ ഇലക്ഷൻ കമ്മീഷൻ. സൈറ്റിലുള്ളത് സ്വയം വിമൽകുമാർ ചമയുന്ന ചീഫ് ഇലക്ഷൻ കമ്മീഷണർ

രാഹുൽ ഗാന്ധി പറഞ്ഞത് തെറ്റാണെന്നതിന് ശങ്കരാടി സ്റ്റൈലിൽ കൈരേഖ മാത്രം കാണിച്ച് ഭാരതീയ ഇലക്ഷൻ കമ്മീഷൻ. സൈറ്റിലുള്ളത് സ്വയം വിമൽകുമാർ ചമയുന്ന ചീഫ്...

Read More >>
ദുരൂഹ വ്യവസായികൾ സിപിഎമ്മിൽ 'ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്‌' നടത്തുമ്പോൾ

Aug 17, 2025 02:58 PM

ദുരൂഹ വ്യവസായികൾ സിപിഎമ്മിൽ 'ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്‌' നടത്തുമ്പോൾ

ദുരൂഹ വ്യവസായികൾ സിപിഎമ്മിൽ ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്‌'...

Read More >>
രാഹുൽ ഗാന്ധിയുടെ വോട്ട് അധികാർ യാത്ര തുടങ്ങി. സുരേഷ് ഗോപി കളിച്ച് ഇലക്ഷൻ കമ്മിഷനും ബിജെപിയും

Aug 17, 2025 01:36 PM

രാഹുൽ ഗാന്ധിയുടെ വോട്ട് അധികാർ യാത്ര തുടങ്ങി. സുരേഷ് ഗോപി കളിച്ച് ഇലക്ഷൻ കമ്മിഷനും ബിജെപിയും

രാഹുൽ ഗാന്ധിയുടെ വോട്ട് അധികാർ യാത്ര തുടങ്ങി. സുരേഷ് ഗോപി കളിച്ച് ഇലക്ഷൻ കമ്മിഷനും...

Read More >>
സാധുക്കളോടൊപ്പം ദിവസം ചിലവഴിച്ച് ലെയോ പതിനാലാമൻ മാർപ്പാപ്പ

Aug 17, 2025 01:27 PM

സാധുക്കളോടൊപ്പം ദിവസം ചിലവഴിച്ച് ലെയോ പതിനാലാമൻ മാർപ്പാപ്പ

സാധുക്കളോടെപ്പം ദിവസം ചിലവഴിച്ച് ലെയോ പതിനാലാമൻ...

Read More >>
മന്ത്രിക്കൊച്ചമ്മയോട് കൂലി ചോദിക്കുകയോ? താല്കാലിക തൊഴിലാളികൾക്ക് അത്രയ്ക്ക് അഹങ്കാരമോ?

Aug 15, 2025 02:52 PM

മന്ത്രിക്കൊച്ചമ്മയോട് കൂലി ചോദിക്കുകയോ? താല്കാലിക തൊഴിലാളികൾക്ക് അത്രയ്ക്ക് അഹങ്കാരമോ?

മന്ത്രിക്കൊച്ചമ്മയോട് കൂലി ചോദിക്കുകയോ? താല്കാലിക തൊഴിലാളികൾക്ക് അത്രയ്ക്ക്...

Read More >>
Top Stories